പുതുവർഷത്തിന്റെ ആദ്യമാസങ്ങളിൽ തന്നെ തിയറ്ററുകൾ തുറന്നു പ്രവർത്തിയ്ക്കുമെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി സംവിധായകൻ സത്യൻ അന്തിക്കാട് നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ചു സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.
കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ച് തിയറ്ററുകൾ തുറക്കുന്നതിനെക്കുറിച്ച് ആലോചന പുരോഗമിക്കുകയാന്നെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതായി സത്യൻ അന്തിക്കാട് പറഞ്ഞു.
‘സിനിമയും ഒരു തൊഴിലാണ്! ‘ബാറുകളും തുറന്നു, പിന്നെ എന്താണ് തീയറ്ററുകള്‍ തുറന്നാല്‍?’; വിമര്‍ശനവുമായി ഉണ്ണി മുകുന്ദന്
തദ്ദേശ തെരെഞ്ഞെടുപ്പ് പെരുമാറ്റ ചട്ടമുള്ളതിനാലാണ് തിയറ്ററുകൾ തുറക്കുന്നത് സംബന്ധിച്ച് തീരുമാനങ്ങൾ ഒന്നും ഉണ്ടാകാതിരുന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചലച്ചിത്ര സംഘടനകളുടെ ഓൺലൈൻ യോഗം വിളിച്ചിരുന്നു.
തിയറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ചില ഡിമാന്റുകൾ യോഗത്തിൽ ഫിലിം ചേംബർ മുന്നോട്ടു വെച്ചിരുന്നു. ജിഎസ്ടിക്കു പുറമേയുള്ള വിനോദ നികുതി ഒഴിവാക്കുക, വൈദ്യുതി ഫിക്സഡ് ചാർജ് പൂർണമായി ഒഴിവാക്കുക, വൈദ്യുതി ചാർജ് ഗഡുക്കളായി അടയ്ക്കാൻ അനുവദിക്കുക, കോവിഡ് കാലത്തിനു ശേഷം റിലീസ് ചെയ്യുന്ന ചിത്രങ്ങൾക്കു 10 ലക്ഷം രൂപ വീതം സബ്സിഡി നൽകുക തുടങ്ങിയവയാണു പ്രധാന ആവശ്യങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക