ആലപ്പുഴയില്‍ രണ്ടിടത്ത് പ്രതികളെ പിടികൂടുന്നതിനിടെ പൊലീസിനു നേരെ ആക്രമണമുണ്ടായി. ആലപ്പുഴ കുത്തിയതോട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ക്ക് കുത്തേറ്റു. തുടർന്ന് പരുക്കേറ്റ സിപിഒ വിജേഷിനെ വണ്ടാനം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതര്‍ എറണാകുളത്തെന്ന് ആരോഗ്യ വകുപ്പ്
പൊലീസ് ഉദ്യോഗസ്ഥന് കുത്തേറ്റത് ജ്യേഷ്ഠാനുജന്മാര് തമ്മിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ച് അന്വേഷിക്കാന്‍ എത്തിയപ്പോഴാണ്. പ്രതിയെ പിടികൂടുന്നതിനിടെ, ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സജേഷ് സദാനന്ദനും കൈക്ക് വെട്ടേറ്റു. ഇദ്ദേഹത്തെയും ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക