എറണാകുളത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍ പ്രകാരം സംസ്ഥാനത്ത് ഏറ്റവും അധികം കൊവിഡ് ബാധിതര്‍ എറണാകുളം ജില്ലയിലെന്നാണ്. ജില്ലയിലെ ആകെ ജനസംഖ്യയുടെ 2.62 ശതമാനത്തിന് കൊവിഡ് ബാധിച്ചിട്ടുണ്ട്. ഔദ്യോഗിക കണക്ക്, 38 പേരില്‍ ഒരാള്‍ വീതം എന്ന തോതില്‍ കൊവിഡ് ബാധിച്ചെന്നാണ്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ശ്മശാനം തകർന്നുണ്ടായ അപകടത്തിൽ നാലു പേർ അറസ്റ്റിൽ
ജില്ലയില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 4103 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. എറണാകുളത്ത് നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നത് 8912 പേരാണ്. ജില്ലയില്‍ ഇതുവരെ 85961 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇക്കാര്യം വ്യക്തമാക്കുന്നത് ജില്ല ആരോഗ്യ വിഭാഗം പുറത്തിറക്കിയ കൊവിഡ് വാര്‍ഷിക വിശകലന റിപ്പോര്‍ട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക