തിരുവനന്തപുരം കടയ്ക്കാവൂരിൽ അമ്മ മകനെ നാല് വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. പിതാവ് പരാതി നൽകിയതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. അമ്മ രാത്രി കാലങ്ങളിൽ മോശമായി പെരുമാറിയിരുന്നതായി കുട്ടി വെളിപ്പെടുത്തി. തുടർന്ന് പോക്സോ വകുപ്പ് പ്രകാരം അമ്മയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരയുടെ അമ്മ പോക്സോ കേസിൽ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യ സംഭവമാണിത്. വക്കം സ്വദേശിനിയായ യുവതിയെയാണ് 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തത്. സംഭവം പുറത്തറിയുന്നത് കുട്ടിയുടെ അച്ഛൻ ചൈൽഡ് ലൈനിൽ പരാതി നൽകിയതോടെയാണ്.
സംസ്ഥാനത്ത് സ്വർണ വില വർധിച്ചു; പവന് 320 രൂപകൂടി 38,400 രൂപയായി
സംഭവമുണ്ടായത് നാല് മക്കളും മാതാവും വക്കത്തെ വീട്ടിൽ താമസിക്കുമ്പോഴായിരുന്നു. കുട്ടികളുടെ പിതാവ് വിദേശത്തായിരുന്നു. കുറച്ചു നാളുകൾക്ക് മുൻപ് 17 വയസുള്ള മകൻ അമ്മയുടെ ഫോണിൽ നിന്ന് സംശയാസ്പദമായ ചില കാര്യങ്ങൾ കാണുകയും അത് പിതാവിനെ അറിയിക്കുകയും ചെയ്തിരുന്നു. നാട്ടിലെത്തിയ പിതാവ് സ്ത്രീയിൽ നിന്ന് വിവാഹമോചനം നേടി. തുടർന്ന് കുട്ടികളുമായി വിദേശത്തേക്കു പോയി. പതിനാല് വയസുള്ള രണ്ടാമത്തെ കുട്ടിയുടെ പെരുമാറ്റത്തിൽ വ്യത്യാസം തോന്നിയ പിതാവ് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. പിന്നീട് പിതാവ് നാട്ടിലെത്തി ചൈൽഡ് ലൈനിൽ പരാതി നൽകി കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. പത്തു ദിവസത്തെ കൗൺസിംലിംഗിൽ അമ്മ തന്നെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് കുട്ടി പറഞ്ഞു. തുടർന്നാണ് സ്ത്രീയെ അറസ്റ്റ് ചെയ്തത്. ഇവരെ റിമാൻഡ് ചെയ്തു.നിലവിൽ ഇവരെ പാർപ്പിച്ചിരിക്കുന്നത് അട്ടകുളങ്ങര വനിതാ ജയിലിലാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക