സിനിമ തിയേറ്ററുകളിൽ നൂറു ശതമാനം ആളുകൾക്ക് പ്രവേശനം നൽകുമെന്ന തീരുമാനം പിൻവലിച്ച് തമിഴ്നാട് സർക്കാർ. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിന്റെ മാർഗനിർദേശങ്ങൾ പാലിക്കണമെന്ന് ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് രണ്ടു ദിവസം മുന്‍പ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി കത്ത് നൽകിയിരുന്നു. വിശദമായ ചർച്ചയ്ക്ക് ശേഷമാണു സർക്കാരിന്റെ തീരുമാനം.
പൊന്നിയിൻ സെൽവനിൽ റഹ്മാൻ ; ഇടവേളയ്ക്കു ശേഷം മലയാളത്തിലേക്കും !
എന്നാൽ തിയേറ്ററുകൾക്ക് അധിക പ്രദർശനങ്ങൾ നടത്താനുള്ള അനുമതി നൽകിയിട്ടുണ്ട്. പൊങ്കല്‍ റിലീസുകളായി എത്താനിരിക്കുന്ന വിജയ്യുടെ ‘മാസ്റ്ററും’ ചിലമ്പരശന്റെ ‘ഈശ്വരനും’ തീയേറ്ററുകളിലേക്ക് വലിയ തോതില്‍ പ്രേക്ഷകരെ എത്തിക്കുമെന്നാണ് കോളിവുഡ് പ്രതീക്ഷ. സിനിമ തുടങ്ങും മുൻപ് കോവിഡ് പ്രതിരോധ ബോധവത്ക്കരണ വിഡിയോകൾ പ്രദർശിപ്പിക്കണം. ഓൺലൈൻ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് പ്രവേശനാനുമതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക