കോവിഡ് വൈറസ് ബാധിച്ച മൂന്നില്‍ ഒരാക്ക് രോഗ ലക്ഷണങ്ങള്‍ കാണിക്കുന്നില്ല, എന്നാല്‍ ഇവരെ പകര്‍ച്ച വ്യാധിയുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ല. രോഗലക്ഷണങ്ങളില്ലാത്ത ഈ വ്യക്തികളെ കണ്ടെത്തി അവര്‍ക്ക് കമ്മ്യൂണിറ്റി പരിശോധന, ജോലി സ്ഥലത്തെ പ്രത്യേക പരിശോധന നല്‍കണം.
അതിനായി ബന്ധപ്പെട്ട അധികാരികള്‍ മുന്‍കൈയെടുത്ത് ശ്രദ്ധപതിപ്പിക്കണം. തൊഴിലാളികള്‍ക്ക് സുരക്ഷ ഏര്‍പ്പെടുത്തുവാന്‍ കമ്മ്യൂണിറ്റി ടെസ്റ്റിംഗ് പ്ലാനുകള്‍ നടപ്പിലാക്കണം അതിനുവേണ്ടി പൊതുജനാരോഗ്യ വകുപ്പിന്റെ സഹായം തേടേണ്ടതാണ്.
കോവിഡ് വൈറസ് പരിശോധിക്കുന്നതിന് കമ്മ്യൂണിറ്റി ടെസ്റ്റിംഗ് ലാറ്ററല്‍ ഫ്ലോ ഉപകരണങ്ങള്‍ (എല്‍എഫ് ഡി) ഉപയോഗിക്കും. ലബോറട്ടറി പരിശോധനയുടെ ആവശ്യമില്ലാതെ 30 മിനിറ്റിനുള്ളില്‍ ദ്രുത ഫലം നല്കാന് കഴിയുന്ന ഈ ഉപകരണങ്ങള്‍ ഉയര്‍ന്ന അളവിലുള്ള വൈറസും ലക്ഷണങ്ങളുമില്ലാത്ത ആളുകളെ തിരിച്ചറിയാന്‍ സഹായിക്കും.
രോഗം പകരാന്‍ സാധ്യതയുള്ള വ്യക്തികളെ കണ്ടെത്താന്‍ അവ ഫലപ്രദമാണ്. കണ്ടെത്തിയ ഒരോ പോസിറ്റീവ് വ്യക്തിക്കും അവരുമായി സമ്പര്ക്കത്തിലായവരുമായി 10 ദിവസത്തേക്ക് ഒറ്റപ്പെട്ടു കഴിയാന്‍ വേണ്ട സേവനങ്ങള്‍ ചെയ്തു കൊടുക്കാം.
ജക്കാര്‍ത്തയില്‍ നിന്ന് കാണാതായ വിമാനത്തിന്റെ ബ്ലാക്ക് ബോക്സില്‍ നിന്ന് സിഗ്നല്‍ ലഭിച്ചു
അവരുടെ ആവശ്യത്തിന് കടകളില്‍ പോകുന്നതിനും, ഫാര്‍മസിയില്‍ നന്ന് മരുന്ന് വാങ്ങി നല്‍കുന്നതിനും പ്രാദേശിക അധികാരികള്‍ക്ക് സഹായിക്കാന്‍ കഴിയും.
അസിംപ്റ്റോമാറ്റിക് ടെസ്റ്റിലെ വര്‍ദ്ധനവ് കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നതിനു കഴിയുന്നു, വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള ഒരു മന്ത്രിക ഉപകരണമല്ല ലാറ്റല്‍ ഫ്ലോ ഉപകരണങ്ങള്‍.
പക്ഷെ അവയ്ക്ക് ധാരാളം പൊസിറ്റീവ് കേസുകള്‍ വേഗത്തില്‍ കണ്ടെത്തുവാന്‍ കഴിയും, കോവിഡ് വൈറസിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉപകരണമാണ് ഇത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക