രാജ്യത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ഉത്തരാഖണ്ഡിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി. രാജസ്ഥാനിലും നേരത്തെ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്ന് കേന്ദ്രം നിർദേശിച്ചു.
നിര്‍ദ്ധന രോഗികള്‍ക്ക് ആശ്വാസമായി കനിവ് ഹൃദയചികിത്സ പദ്ധതി
മഹാരാഷ്ട്രയിലെ പർഭാനി ജില്ലയിൽ 800 ഇറച്ചിക്കോഴികളെ ചത്തനിലയിൽ കണ്ടെത്തിയിരുന്നു. ഇവിടെ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. ഇതോടെ 9000 ത്തോളം ഇറച്ചിക്കോഴികളെ നശിപ്പിക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഹരിയാനയിൽ ഇതുവരെ നാല് ലക്ഷത്തോളം പക്ഷികളെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക