വിദേശത്ത് നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് മടങ്ങി വരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയും പെൻഷനായി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പ്രഖ്യാപിച്ചു.
ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി; ആയിരം പുതിയ അധ്യാപക തസ്തികകൾ
തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. ഇതിനായി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തും.
വിദേശത്ത് നിന്നും മടങ്ങിയർത്തുന്നവർക്ക് നൈപുണ്യ പരിശീലനം നൽകി തുടർന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക