ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി നടപ്പാക്കുമെന്നും ആയിരം പുതിയ അധ്യാപക തസ്തികകൾ രൂപീകരിച്ച് ഒഴിവുകൾ നികത്തുമെന്നും ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണത്തിൽ പറഞ്ഞു. 500 പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾക്ക് അവസരമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി ഉയര്‍ത്തി
സർവകലാശാലകളുടെ നവീകരത്തിനായി 2000 കോടി രൂപ കിഫ്ബിയിൽ നിന്നും അനുവദിക്കും. സർവകലാശാലകളിൽ 30 മികവിന്റെ കേന്ദ്രങ്ങളും ആരംഭിക്കും. സർക്കാർ കോളജുകളുടെ പശ്ചാത്തല വികസനത്തിന് 56 കോടി രൂപ നൽകും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
സ്ത്രീകളെ കേന്ദ്രീകരിച്ച് നൈപുണ്യവികസന പദ്ധതി നടപ്പാക്കാൻ കുടുംബശ്രീക്ക് 5 കോടി രൂപ അനുവദിക്കും. വീടിനടുത്ത് തൊഴിൽ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തിയാതായി മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക