ഏത് സിനിമയും പൂർണമാകുന്നത് തിയേറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ മാത്രമാണെന്ന് നടൻ അജു വർഗീസ്. തങ്ങളുടെ സിനിമ ‘സാജൻ ബേക്കറി സിൻസ് 1962’ തിയേറ്ററിലൂടെ പുറത്തിറങ്ങുന്നത് കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . ചിത്രം ഫെബ്രുവരി 12ന് പുറത്തിറങ്ങും.
ഒരു സിനിമ, അത് തിയേറ്ററിൽ ഇറങ്ങുമ്പോൾ മാത്രമേ അത് പൂർത്തിയാകൂ. അതിനായി ഞങ്ങൾക്ക് ഒരു വർഷത്തോളം കാത്തിരിക്കേണ്ടി വന്നു എന്നത് ശരി തന്നെ, പക്ഷെ അങ്ങനെ കാത്തിരിക്കേണ്ടതാണെന്ന് ഞാൻ കരുതുന്നു. അജു വർഗീസ്
ഞങ്ങൾ സമയം എടുത്ത് ചിത്രത്തിന്റെ പല വേർഷൻസ് ഉണ്ടാക്കി, ചിത്രത്തെ കൂടുതൽ ഒതുക്കി. ഞങ്ങൾക്ക് അനാവശ്യം എന്ന് തോന്നിയ കാര്യങ്ങൾ ഒഴിവാക്കി, അജു വർഗീസ് കൂട്ടിച്ചേർത്തു .
അരുൺ ചന്ദു, അജു വർഗീസ്, സച്ചിൻ ചന്ദ്രൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫന്റാസ്റ്റിക് ഫിൾസിന്റെ ബാനറിൽ ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രമണ്യം,അജു, എം സ്റ്റാർ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്റെ ബാനറിൽ അനീഷ് മോഹൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
പ്രശാന്ത് പിള്ളയാണ് സാജൻ ബേക്കറിയുടെ സംഗീതം ഒരുക്കുന്നത്. ഗുരു പ്രസാദ് ഛായാഗ്രഹണം നിർവഹിക്കുന്നു. അരവിന്ദ് മന്മഥൻ- എഡിറ്റിങ്ങ്. ബുസി ബേബി ജോൺ- വസ്ത്രാലങ്കാരം. എം ബാവ- ആർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക