മദ്യം വാങ്ങാനുള്ള ടോക്കണ്‍ നല്കുന്ന ബെവ് ക്യൂ ആപ് ഇനിയില്ല. ടോക്കണില്ലാതെ മദ്യം നല്‍കാമെന്നു ചൂണ്ടികാട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ലോക്ക്ഡൗണ്‍ സമയത്താണ് മദ്യം വാങ്ങാന്‍ ടോക്കണ്‍ ഏര്‍പ്പെടുത്തിയത്. നാളെ മുതല്‍ ടോക്കണില്ലാതെ മദ്യം വാങ്ങാം . ബാറുകള്‍ തുറന്നതോടെ മദ്യവില്പന ബെവ്കോ , കണ്‍സ്യൂമര്‍ഫെഡ് ഔട്്ലെറ്റുകള്‍ വഴി മാത്രമാക്കിയിരുന്നു. ആപ് പിന്‍വലിക്കണമെന്നു ബെവ്കോ സര്‍ക്കാരിനോടു ആവശ്യപ്പെട്ടിരുന്നു .ആപില്‍ നിന്നു ടോക്കണ്‍ കൂട്ടത്തോടെ ബാറുകളിലേക്ക് പോയതോടെ ഔട്്ലെറ്റുകളിലെ വില്പനയില് വന്‍ ഇടിവു സംഭവിച്ചിരുന്നു. 2028 മേയ് 28 നാണ് ആപ് നിലവില്‍ വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക