കണ്ണൂർ :കുഞ്ഞു മനസില്‍ വിരിയുന്ന വലിയ ആശയങ്ങളെ പ്രോത്സാഹിപ്പിച്ച് ക്രിയാത്മക ബാല്യത്തെ സമൂഹ ശ്രദ്ധയിലേക്ക് കൊണ്ട് വരികയാണ് കുടുംബശ്രീ. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭാ കുട്ടികള്‍ക്കായി സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പ് പദ്ധതി, ഫ്രഞ്ച് ഭാഷാ പഠനം എന്നിവക്കാണ് അവസരമൊരുക്കുന്നത്. കുടുംബശ്രീ സി ഡി എസിനു കീഴിലുള്ള 12 നും 18 നും ഇടയില്‍ പ്രായമുള്ള ബാലസഭ കുട്ടികള്‍ക്ക് സ്റ്റുഡന്റ് സ്റ്റാര്‍ട്ടപ്പിന്റെ ഭാഗമാകാം. ശാസ്ത്ര, സാമൂഹ്യ, ടെക്നോളജി പ്രാവര്‍ത്തികമാക്കാവുന്ന ഏത് മേഖലയിലെ ആശയങ്ങളും കുട്ടികള്‍ക്ക് നല്‍കാം. ഗൂഗിള്‍ ഫോം വഴി നൂതന ആശയങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ അവരുടെ ആശയങ്ങള്‍ പേപ്പര്‍ പ്രസന്റേഷനായി പാനലിനു മുന്നില്‍ അവതരിപ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന 10 കുട്ടികളുടെ ആശയങ്ങള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ സാമ്പത്തിക പിന്തുണ ലഭിക്കും.
ചോക്ലേറ്റ് തന്ന് കടന്നു പിടിക്കാൻ ശ്രമം: ചെറുപ്പത്തിൽ നേരിട്ട മോശം അനുഭവത്തെക്കുറിച്ച് അനാർക്കലി
ഗൂഗിള്‍ ഫോം: https://forms.gle/yxcueNohmm5mnMPM8
ബാലസഭയുടെ ജില്ലാ തനത് പരിപാടിയില്‍ ഉള്‍പ്പെടുത്തി ഫ്രഞ്ച് ഭാഷ പഠനത്തിനായുള്ള അവസരവും മിഷന് ഒരുക്കിയിട്ടുണ്ട്. തലശ്ശേരി, പാനൂര്‍, കൂത്ത്പറമ്പ്, എടക്കാട് ബ്ലോക്കുകളിലെ ബാലസഭാംഗങ്ങള്ക്കാണ് ആദ്യഘട്ടത്തില്‍ അവസരം ലഭിക്കുക. അഭിരുചി പരീക്ഷയില്‍ നിന്നും 30 പേരെയാണ് തെരഞ്ഞെടുക്കുന്നത്. അഗതി രഹിത കേരളം പദ്ധതി കുടുംബങ്ങളിലെയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബങ്ങളിലെയും 8 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ബാലസഭാംഗങ്ങള്ക്കാണ് അവസരം. ഞായറാഴ്ചകളില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ പിണറായി ഗ്രാമപഞ്ചായത്തിലാണ് പരിശീലനം.
ഗൂഗിള്‍ ഫോം: https://forms.gle/7rESCaeucg5arEbWA.
ജനുവരി 25നകം ഗൂഗിള്‍ ഫോം അപേക്ഷ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി ഡി എസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2702080
പ്രതികരിക്കാൻ ഇവിടെ എഴുതുക