തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സംവിധാനമായ സിഎംഒ പോര്‍ട്ടലിലേക്ക് ഇനി പരാതി അയക്കാന്‍ സര്‍വീസ് ചാര്‍ജ് നല്‍കണം. ഇതുസംബന്ധിച്ചുള്ള ഉത്തരവിറങ്ങി.
സിഎംഒ പോര്‍ട്ടലിൽ അക്ഷയ കേന്ദ്രങ്ങള്‍ വഴി പരാതി സമര്‍പ്പിക്കുമ്പോള്‍ അക്ഷയ കേന്ദ്രങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്നു 20 രൂപ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ അനുമതി നല്‍കിയാണ് ഉത്തരവിറങ്ങിയത്.
അക്ഷയ കേന്ദ്രങ്ങള്‍ വഴി സിഎംഒ പോര്‍ട്ടലിലേക്ക് പരാതി നല്‍കുന്നതിന് നേരത്തേ സര്‍വീസ് ചാര്‍ജ് ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അക്ഷയ കേന്ദ്രങ്ങളില്‍ നിന്നു ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഡയറക്ടര്‍ ഇതിനുവേണ്ടി 20 രൂപ ഈടാക്കാമെന്ന് അഭിപ്രായപ്പെട്ടത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക