ബംഗ്ലാദേശിലേക്ക് 20 ലക്ഷം ഡോസ് കോവിഡ് വാക്സിനുകൾ അയക്കാൻ ഇന്ത്യ തയ്യാറാവുന്നുവെന്ന് റിപ്പോർട്ട്. പാകിസ്ഥാനും ഇന്ത്യൻ നിർമ്മിത വാക്സിനുകൾ ലഭിക്കാൻ ശ്രമം നടത്തുന്നുണ്ട്. ബുധനാഴ്ച ഇന്ത്യൻ നിർമ്മിത കോവിഡ് 19 ( Oxford-AstraZeneca vaccine) വാക്സിന്റെ 20 ലക്ഷം ഡോസുകൾ ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെത്തും.
ബംഗ്ലാദേശിൽ അഞ്ചു ലക്ഷം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇത് വരെ 7900 പേർ കോവിഡ് മൂലം മരണപ്പെട്ടു. ഇന്ത്യൻ വാക്സിനുകൾ ലഭ്യമാക്കാൻ പാക്കിസ്ഥാൻ ശ്രമം നടത്തുന്നത്, Oxford-AstraZeneca vaccine ന്റെ അടിയന്തിര ഉപയോഗത്തിന് പാകിസ്താനിലെ ഡ്രഗ് റെഗുലേറ്ററി അതോറിറ്റി അനുമതി നൽകിയതിനെ തുടർന്നാണ്. റിപ്പോർട്ട് ചെയ്തിട്ടുള്ളത് പതിനൊന്നായിരം മരണങ്ങളും അഞ്ചു ലക്ഷം കോവിഡ് കേസുകളുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക