കോട്ടയം മുണ്ടക്കയത്ത് ഭക്ഷണവും മരുന്നും നൽകാതെ മാതാപിതാക്കളെ ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ടു. അവശനിലയിലായ പിതാവ് പൊടിയൻ (80) മരിച്ചു. മാനസികനില തകരാറിലായ മാതാവിനെ ജനപ്രതിനിധികൾ ഇടപെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിമാനയാത്രയ്ക്കിടെ ഹൃദയാഘാതം; ഏഴുവയസുകാരിക്ക് ദാരുണാന്ത്യം
മകൻ റെജി ഒളിവിലാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാതാപിതാക്കളെ റെജി മുറിയിൽ പൂട്ടിയിട്ടിരുന്നതായാണ് വിവരം. അയൽവാസികൾ വീട്ടിൽ പ്രവേശിക്കാതിരിക്കാൻ പട്ടിയെ അഴിച്ചുവിട്ടിരുന്നു.
പൊടിയന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക