കണ്ണൂർ :ഫിഷറീസ് വകുപ്പ് ഈ സാമ്പത്തിക വര്‍ഷത്തില്‍ മത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന സൗകര്യ, മാനവശേഷി വികസന സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു തലം മുതല്‍ ടെക്നിക്കല്‍ ഉള്‍പ്പെടെയുളള ഉന്നതവിദ്യാഭ്യാസം നടത്തുന്നതിനായി പ്രതേ്യക ധനസഹായം നല്കുന്നു. മത്സ്യബന്ധനത്തിനിടെ മരണപ്പെട്ട തൊഴിലാളികളുടെ മക്കള്‍ക്ക് മുന്‍ഗണന. വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. പൂരിപ്പിച്ച അപേക്ഷ മരണസര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജനുവരി 25 നകം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, മാപ്പിളബേ ഫിഷറീസ് കോംപ്ലക്സ്, പി ഒ കണ്ണൂര്‍ -17 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0497 2731081.
പ്രതികരിക്കാൻ ഇവിടെ എഴുതുക