നന്നായി ഉറങ്ങുന്നതിന്റെ ലക്ഷണമായാണ് പലരും കൂർക്കം വലിയെ കാണുന്നത്. എന്നാൽ ഉറക്കക്കുറവിന്റെ ലക്ഷണമാണ്. ഉറക്കത്തിനിടയിൽ ശ്വാസതടസ്സമുണ്ടാകുന്ന ഒരു രോഗമാണത്. തൊണ്ടയിലും വായിലും മൂക്കിലുമുള്ള പലവിധ പ്രശ്നങ്ങൾ കാരണമാണ് ഉറക്കത്തിൽ ശ്വാസതടസ്സവും കൂർക്കം വലിയുമുണ്ടാകുന്നത്. രാത്രി ഉറങ്ങുമ്പോൾ തൊണ്ടയിലെ പേശികളുടെ പ്രവർത്തനക്ഷമത കുറയും.
അങ്ങനെയാണ് വായു സഞ്ചരിക്കുന്ന വഴിയിൽ തടസ്സങ്ങളുണ്ടാകുന്നത്. കൂടാതെ, കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനെ തൂടർന്ന് നാക്ക്, കുറുനാക്ക് തുടങ്ങിയവയുടെ വലുപ്പം കൂടും. ഇതും കൂർക്കം വലിക്കു കാരണമാകും. മൂക്കിനകത്തു ചെറിയ തടസ്സങ്ങളുണ്ടാകുക, ദശ വളരുക, പാലം വളയുക ഇവയെല്ലാം കൂർക്കം വലിയുടെ മറ്റു ചില കാരണങ്ങളാണ്.
രാത്രികാലങ്ങളിൽ നെഞ്ചെരിച്ചിലുണ്ടാവുക, അമിതമായി വിയർക്കുക, രാത്രിയിൽ ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കേണ്ടി വരിക തുടങ്ങിയ ലക്ഷണങ്ങൾ കാണാറുണ്ട്. കൂർക്കം വലിയുള്ളവർ മലർന്നു കിടക്കുന്നതിനേക്കാൾ നല്ലത് ഒരു വശം ചെരിഞ്ഞു കിടക്കുന്നതാണ്. അമിതവണ്ണം കുറച്ചാൽതന്നെ ഉറക്കത്തിലെ കൂർക്കം വലി കുറയ്ക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക