കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ പല സംസ്ഥാനങ്ങളും പ്രമേയം പാസാക്കി കഴിഞ്ഞു. കേരളം, പഞ്ചാബ്, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന് തുടങ്ങിയ സംസ്ഥാനങ്ങളാണ് നേരത്തെ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയത്. ഇപ്പോഴിതാ പശ്ചിമ ബംഗാളും കേന്ദ്ര കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കിയിരിക്കുകയാണ്.
ഓണ്‍ലൈന്‍ റമ്മി നിരോധനം ; ബ്രാന്‍ഡ് അംബാസഡര്‍മാർക്ക് ഹൈക്കോടതിയുടെ നോട്ടീസ്
കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കുന്ന ആറാമത്തെ സംസ്ഥാനമായി പശ്ചിമ ബംഗാള്‍ മാറി. സി.പി.എമ്മും കോണ്‍ഗ്രസും ഒരുപോലെ പ്രമേയത്തെ അനുകൂലിച്ചു. പാര്‍ലമെന്ററികാര്യ മന്ത്രി പാര്‍ഥാ ചാറ്റര്‍ജിയാണ് പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പി എം.എല്‍.എമാര്‍ ജയ് ശ്രീറാം വിളിച്ചുകൊണ്ട് സഭ ബഹിഷ്കരിച്ചു.
നാളെ മുതല്‍ പൊതുസ്ഥലങ്ങളില്‍ കൂടുതല്‍ നീരീക്ഷണം; രാത്രിയാത്ര ഒഴിവാക്കണം, പുതിയ നിര്‍ദ്ദേശങ്ങളിങ്ങനെ
പ്രതികരിക്കാൻ ഇവിടെ എഴുതുക