സംസ്ഥാനത്ത് കോവിഡ് രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ സർക്കാർ തീരുമാനിച്ചു. ദിനംപ്രതി ഒരുലക്ഷം കോവിഡ് പരിശോധന നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകി.
ആറ്റുകാല്‍ പൊങ്കാല ഈ വര്‍ഷം ക്ഷേത്ര കോമ്പൗണ്ടിൽ മാത്രം; പ്രവേശനം ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെ
സംസ്ഥാനത്ത് 75 ശതമാനം ടെസ്റ്റുകളും ആര്‍ടിപിസിആര്‍ ആയിരിക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പ്രത്യേക മേഖലകളില്‍ ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കും. ഇനി മുതൽ കോവിഡ് മാർഗനിർദേശങ്ങൾ ലംഘിക്കുന്നവർക്ക് നേരെ കർശന നടപടികൾ സ്വീകരിക്കും. ജനത്തിരക്കുണ്ടാകുന്ന സ്ഥലങ്ങളിൽ വലിയ രീതിയിൽ തന്നെ കോവിഡ് വ്യാപനം നടക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
ഭാവനയുടെ കന്നഡ ചിത്രം ‘ഇൻസ്പെക്ടർ വിക്ര’മിന്റെ ട്രെയ്ലർ പുറത്തുവിട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക