തിരുവനന്തപുരം : കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആറ്റുകാല്‍ പൊങ്കാല ഉത്സവം നടത്താൻ അനുമതി നല്കി. പൊങ്കാലയിടുന്നത് ക്ഷേത്ര കോമ്പൗണ്ടിൽ മാത്രമായിരിക്കണമെന്നാണ് നിര്‍ദേശം.
പൊതുസ്ഥലങ്ങളില്‍ പൊങ്കാലയിടാന്‍ പാടില്ല. കൊവിഡ് പടരുന്ന സാഹചര്യത്തിലാണ് ഈ നിയന്ത്രണം. വിവിധ ജില്ലകളില്‍ നിന്നുള്ള സ്ത്രീകള്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് എത്താറുണ്ട്.
ശബരിമല മാതൃകയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനിലൂടെയായിരിക്കും ക്ഷേത്ര കോമ്പൗണ്ടിലേക്കുള്ള പ്രവേശനം. പരമാവധി എത്ര പേരെ പ്രവേശിപ്പിക്കാം എന്നത് സംബന്ധിച്ച് പിന്നീട് തീരുമാനം എടുക്കും.
കഴിഞ്ഞ വര്‍ഷം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത സമയത്തായിരുന്നു പൊങ്കാല. ഉത്സവം നടത്താന്‍ അനുമതി നല്‍കിയത് വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു, ഇത്തവണ ഫെബ്രുവരി 28നാണ് ആറ്റുകാല്‍ പൊങ്കാല നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക