വെല്ലുവിളികളെ അതിജീവിച്ച് ഇന്ത്യ പുരോഗതിയിലേക്കെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായുള്ള നയപ്രഖ്യാപന പ്രസംഗത്തിലായിരുന്നു രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു സംസ്ഥാനത്തെ മെഡിക്കൽ കോളജ് ഡോക്ടർമാർ സൂചനാ സമരം നടത്തി
നിരവധി വെല്ലുവിളികള്‍ നേരിടാനുള്ള വര്‍ഷമാണ് 2021 എന്നും ബജറ്റ് സമ്മേളനം വികസനത്തില്‍ നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് കാലത്തെ ബജറ്റ് സമ്മേളനം സുപ്രധാനമാനിന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യം ഒറ്റക്കെട്ടായി നിന്നുവെന്നും സ്വയം പര്യാപ്ത ഇന്ത്യക്കായുള്ള പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പ്രസംഗത്തിൽ ഉൾപ്പെടുത്തി.
ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിയെ രാഷ്ട്രപതി അഭിനന്ദിച്ചു. ദുരിതകാലത്ത് ഒരാള്‍ പോലും രാജ്യത്ത് പട്ടിണി കിടന്നില്ലെന്നും സര്‍ക്കാര്‍ പദ്ധതികള്‍ ദരിദ്രരെ സഹായിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക