കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന രാജ്യത്തെ കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. കൂടാതെ വരാനിരിക്കുന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും ആറ് സംസ്ഥാനങ്ങളിൽ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ ഒമ്പതാമത് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഉത്തര്‍പ്രദേശില്‍ 14 കാരിയെ ബലാല്‍സംഗം ചെയ്ത് വീഡിയോ പകർത്തി
“ജനുവരി 26ന് നടന്ന സംഘർഷങ്ങൾ നിർഭാഗ്യകരം തന്നെയാണ്. ഉത്തരവാദികൾ ശിക്ഷിക്കപ്പെടേണ്ടതുണ്ട്. വ്യാജ കേസുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തവരെയല്ല ഞാൻ ഉദ്ദേശിച്ചത്. ആരാണോ, ഏത് പാർട്ടിയാണോ ഇതിന്റെ യഥാർത്ത ഉത്തരവാദികൾ അവർക്കെതിരെ കൃത്യമായ നടപടികൾ കൈക്കൊള്ളേണ്ടതുണ്ട്. സംഭവിച്ച കാര്യങ്ങൾ അപലപനീയം ആണ് എന്നതുകൊണ്ട് കർഷകരുടെ പ്രക്ഷോഭം അവസാനിക്കില്ല. കഴിഞ്ഞ 60 ദിവസങ്ങളായി അവർ ഏത് വിഷയമാണോ ഉയർത്തിപ്പിടിക്കുന്നത്, അതിപ്പോഴും പ്രധാനമാണ്.” കെജ്രിവാൾ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക