ന്യൂഡൽഹി: കര്‍ഷക സമരത്തെ അട്ടിമറിക്കുന്നതിനാണ് അക്രമം അഴിച്ചുവിട്ടതെന്നും യുഎപിഎ ചുമത്തി സമരത്തെ നേരിടാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നു സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
കര്‍ഷക പ്രക്ഷോഭം; സിംഗു അതിര്‍ത്തിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി പോലീസ്
സിംഘുവിലെ പൊലീസ് ആക്രമണം യാദൃശ്ചികമായി സംഭവിച്ച ഒന്നായി കാണാനാവില്ലെന്നും ജയ് ശ്രീറാം വിളികളുമായി വന്നവരാണ് സിംഘുവിൽ കർഷകരെ കൈയേറ്റം ചെയ്തതെന്നും ബിജെപി എക്കാലവും സമരങ്ങളെ അട്ടിമറിക്കാൻ നടത്തുന്ന അതേ രീതി തന്നെയാണ് ഇവിടെയും നടത്തുന്നതെന്നും യെച്ചൂരി പറഞ്ഞു. അക്രമം അഴിച്ചുവിട്ടത് ഡൽഹി പൊലീസാണെന്നും കർഷകർക്കെതിരെ യുഎപിഎ ചുമത്തി സമരത്തെ അട്ടിമറിക്കാനാണ് കേന്ദ്രം ഇതിലൂടെ ശ്രമിക്കുന്നതെന്നത് വ്യക്തമാണെന്നും യെച്ചൂരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക