ജയില്‍ മോചിതയായ വി.കെ. ശശികല ഇന്ന് ചെന്നൈയിൽ. തമിഴ്നാട് രാഷ്ട്രീയത്തിന്റെ മുഖം തന്നെ മാറ്റാനുള്ളതാകും വി കെ ശശികലയുടെ തിരിച്ചു വരവെന്ന് മുൻപ് തന്നെ വാർത്തകളും ചർച്ചകളും ഉയർന്നിരുന്നു. എന്നാൽ തിരിച്ചു വരവ് വലിയ ശക്തി പ്രകടനമാക്കി മാറ്റുന്നതെല്ലാം തടയുന്നതിനായി അണ്ണാ ഡിഎംകെ മുന്നോട്ടു വന്നിട്ടുണ്ട്. ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ക്വാറന്റീനില്‍ കഴിയുന്ന ശശികല രാവിലെ 9.30 യോടെ ചെന്നൈയിലേക്ക് പുറപ്പെടും എന്നാണ് വിവരം.
അതേസമയം, ക്രമസമാധാനം തകര്‍ക്കാന്‍ ശശികലയും അനന്തരവന് ടി.ടി.വി. ദിനകരനും പദ്ധതിയിട്ടിട്ടുണ്ടെന്നും തടയണമെന്നുമാവശ്യപ്പെട്ട് പാര്‍ട്ടി നേതാക്കള്‍ ഡിജിപിക്കു പരാതി കൈമാറിയിട്ടുണ്ട്. ചെന്നൈയില്‍ സ്വീകരണ ഘോഷയാത്ര നടത്താനുള്ള അനുമതി പോലീസ് ഇതുവരെ നൽകിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക