പാലക്കാട് കൊല്ലങ്കോട് യുവാവിന് വെട്ടേറ്റു. പോത്തമ്പാടം തെക്കേക്കാട് വിനേഷി(40) നാണ് വെട്ടേറ്റത്. സംഭവത്തില്‍ രണ്ട് പേർ പിടിയിലായി. കൊടുങ്ങല്ലൂർ സ്വദേശി ശരവണൻ, പോത്തമ്പാടം സ്വദേശി പ്രദീപ് എന്നിവരാണ് കൊല്ലങ്കോട് പൊലീസിന്റെ പിടിയിലായത്
. ഞായർ രാത്രി എട്ടരയോടെയായിരുന്നു സംഭവം. മുതുകിലും കഴുത്തിനും പുറകിലും ആഴത്തിൽ മുറിവേറ്റ വിനേഷിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുടുംബവഴക്കാണ് ആക്രമണത്തിന് പുറകിലെന്നാണ് പ്രാഥമിക നിഗമനമെന്നും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക