കൊച്ചി: സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയിൽ മാറ്റമില്ല. ശനിയാഴ്ചയിലെ വിലയായ ഗ്രാമിന് 4,405 രൂപയും പവന് 35,240 രൂപയിലുമാണ് ഇന്നും വ്യാപാരം പുരോഗമിക്കുന്നത്.
ബജറ്റില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കുറച്ചുവെന്ന പ്രഖ്യാപനം വന്നതിനെ തുടർന്ന് തുടര്‍ച്ചയായി അഞ്ച് ദിവസം ആഭ്യന്തര വിപണിയില്‍ വില താഴ്ന്നിരുന്നു. എന്നാൽ വില ഉയര്‍ന്നത് ശനിയാഴ്ചയാണ്. പവന് ശനിയാഴ്ച വര്‍ധിച്ചത് 240 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക