പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ രംഗത്ത്. ആർജവമുണ്ടെങ്കിൽ ചെന്നിത്തല പൊന്നാനിയിൽ ജനവിധി തേടണമെന്ന് സ്പീക്കർ വെല്ലുവിളിച്ചു. പൊന്നാനിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പൊന്നാനിയിലെ ഐശ്വര്യ കേരളയാത്രയിൽ രമേശ് ചെന്നിത്തല നടത്തിയ പരാമർശമാണ് സ്പീക്കറെ ചൊടിപ്പിച്ചത്. പൊന്നാനിയിൽ എത്തിയിട്ട് അടിസ്ഥാന രഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് രാഷ്ട്രീയ പ്രരിതമാണെന്ന് സ്പീക്കർ വ്യക്തമാക്കി.
ബി.ജെ.പി നേതാവിനെ കരിഓയിലിൽ കുളിപ്പിച്ച് സാരിയുടുപ്പിച്ചു
ചെന്നിത്തലയുമായി ഒളിമറ യുദ്ധമോ, പുകമറയുദ്ധമോ അല്ല നടത്തിയതെന്നും നിയമസഭയിൽ ചോദിച്ച കാര്യങ്ങൾക്ക് എല്ലാം മറുപടി നൽകിയതാണെന്നും സ്പീക്കർ പദവിയുടെ പരിമിതി ദൗർബല്യമായി കാണരുതെന്നും ആയുധം ഇല്ലാത്ത ഒരാളുടെ അടുത്ത് ആയുധം കൊണ്ട് പോരാട്ടത്തിന് വരുന്ന തന്ത്രമാണ് ചെന്നിത്തല പയറ്റുന്നതെന്നും സ്പീക്കർ പറഞ്ഞു. കൂടാതെ ചെന്നിത്തലയ്ക്കെതിരെ കേസെടുത്തതിലുള്ള പക പോക്കലാണ് തനിക്കെതിരെ ഇപ്പോൾ നടക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക