കുറച്ചുനാളുകളായി കേരളത്തില്‍ കുടുംബത്തോടൊപ്പം അവധി ആഘോഷത്തിലാണ് ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. അടുത്തിടെയാണ് വഞ്ചന കേസില്‍ താരം കുടുങ്ങുന്നത്.
പണം വാങ്ങി വഞ്ചിച്ചു എന്ന പരാതിയുമായി പെരുമ്പാവൂര്‍ സ്വദേശിയാണ് രംഗത്തെത്തിയത്. തുടര്‍ന്ന് താരത്തെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇത് വലിയ വാര്‍ത്തയായതിന് പിന്നാലെ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. വിവാദത്തിന് മറുപടിയെന്നോണമാണ് താരത്തിന്റെ വാക്കുകള്‍.
വസ്തുതകളെ നിങ്ങള്‍ വളച്ചൊടിക്കാന്‍ ശ്രമിച്ചാലും സത്യം സത്യമായി തന്നെ തുടരും. നിങ്ങള്‍ക്ക് നിങ്ങളെമാത്രമാണ് വിശ്വസിപ്പിക്കേണ്ടത്, മറ്റാരെയുമല്ല.- എന്നാണ് സണ്ണി കുറിച്ചത്. തിരുവനന്തപുരത്തെ പൂവാര്‍ ദ്വീപില്‍ നിന്നുള്ളതാണ് ചിത്രങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക