ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിലാണ് പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ച സാഹചര്യത്തിൽ പതിനാല് പൊലീസുകാരെയാണ് ഹൈക്കോടതിയുടെ അര കിലോമീറ്റർ ചുറ്റളവിൽ പുതുതായി കാവലിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊലീസിന്റെ കാൽനട പട്രോളിംഗും ഹൈക്കോടതിക്ക് ചുറ്റും ശക്തമാക്കിയിട്ടുണ്ട്.
850 കോടി രൂപ കുടിശിക ; വാട്ടര്‍ അതോറിറ്റിയിലെ കരാറുകാര്‍ ഈ മാസം അറ്റകുറ്റപ്പണികളടക്കം നിര്‍ത്തും |
പ്രത്യേക സുരക്ഷ ചുമതല നൽകിയിരിക്കുന്നത് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർക്കാണ് .കാവൽ ശക്തമാക്കിയിരിക്കുന്നത് ജഡ്ജിമാർ യാത്ര ചെയ്യുന്ന സമയങ്ങളിലാണ്. ഹൈക്കോടതി ചുറ്റുമുള്ള എട്ട് കേന്ദ്രങ്ങളിൽ പൊലീസ് പരിശോധന നടത്തും. രാവിലെ 9 മണി മുതൽ മുതൽ 10. 30 വരെയും, വൈകുന്നേരം 3 മണി മുതൽ 5 മണി വരെയുമാണ് കാവൽ ശക്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക