എറണാകുളം വാഴക്കാലയിൽ കന്യാസ്ത്രീയെ പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശിനിയായ സിസ്റ്റർ ജസീന തോമസിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ ജസീനയെ ഇന്ന് രാവിലെ മുതൽ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ തെരച്ചിലിൽ മഠത്തിന് സമീപത്തുള്ള പാറമടയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവർ വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക