കേരളത്തിൽ ബിജെപിയുടെ വളര്‍ച്ചയിലെ വേഗതകുറവില്‍ പ്രധാനമന്ത്രിക്ക് അതൃപ്തി. കഴിഞ്ഞ 15 വര്‍ഷമായി താന്‍ കേരളത്തിലെത്തുന്നുണ്ടെന്നും ഇതിനിടയില്‍ എന്ത് മാറ്റമുണ്ടാക്കാനായെന്നും കോര്‍കമ്മിറ്റി യോഗത്തില്‍ മോദി സംസ്ഥാന നേതാക്കളോട് ചോദിച്ചു.
അധികാരത്തില്‍ വന്നാല്‍ കേരളത്തില്‍ പൗരത്വ ബില്‍ നടപ്പാക്കില്ലെന്ന് രമേശ് ചെന്നിത്തല
തെരഞ്ഞെടുപ്പ് ജയിക്കുന്നതിനാകണം പ്രവര്‍ത്തനമെന്നും വോട്ട് ശതമാനം വര്‍ധിപ്പിക്കുക മാത്രമാകരുത് ലക്ഷ്യമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. സംസ്ഥാന അധ്യക്ഷന്‍, ജനറല്‍ സെക്രട്ടറിമാര്‍, സംഘടനാ ജനറല്‍ സെക്രട്ടറിമാര്‍, കേന്ദ്ര പ്രതിനിധി, മുന്‍ സംസ്ഥാന അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു. കോര്‍കമ്മിറ്റി യോഗത്തില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയിലെ വേഗതക്കുറവ് ചര്‍ച്ചയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക