കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി യോഗം ശനിയാഴ്ച ചേരുമെന്ന് റിപ്പോർട്ട്. കൂടാതെ പ്രകടന പത്രിക രൂപീകരണവും തുടര്‍ പ്രചാരണ പരിപാടികളും യോഗം ചര്‍ച്ച ചെയ്യും. സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച നിര്‍ദ്ദേശങ്ങളും പരിഗണിക്കുന്നുണ്ട്.
നിയമനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രീയ മാനദണ്ഡം മാത്രം പാലിക്കുന്നുവെന്ന് രമേശ് ചെന്നിത്തല.
ശനിയാഴ്ച നടക്കുക ഉമ്മന്‍ചാണ്ടി അധ്യക്ഷനായ സമിതിയുടെ രണ്ടാമത്തെ യോഗമാണ്. ഉമ്മന്‍ചാണ്ടിയെ അധ്യക്ഷനാക്കി തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിക്ക് എഐസിസി രൂപം നല്‍കിയത് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയായിരുന്നു. തിരുവനന്തപുരത്താണ് രണ്ടാംഘട്ട യോഗം ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക