ഉത്തര്‍പ്രദേശ് പൊലീസ് കേരളത്തിലേക്കെന്ന് റിപ്പോർട്ട്. നടപടി, രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത സംഭവത്തിലെ തുടര്‍ അന്വേഷണത്തിന്റെ ഭാഗമായാണ്. കൂടാതെ കേരളത്തില്‍ വച്ച് ഗൂഢാലോചന നടത്തിയതായി അറസ്റ്റിലായവര്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം സംസ്ഥാനത്തേക്ക് വ്യാപിപ്പിക്കുന്നത്.
അറസ്റ്റിലായ മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് എതിരെ യുഎപിഎ കൂടി യു പി പൊലീസ് ചുമത്തി. സംഘപരിവാര്‍ നേതാക്കളെ വധിക്കാനും സംസ്ഥാനത്ത് സ്ഫോടനം നടത്താനും ശ്രമിച്ച സംഘത്തിന്റെ ഭാഗമാണ് ഇവരെന്ന് ഉത്തര്‍ പ്രദേശ് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക