കൊച്ചി: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ താന്‍ തയ്യാറെന്ന് മെട്രോമാന് ഇ.ശ്രീധരന്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ് ഇ.ശ്രീധരന് ബിജെപിയില്‍ ചേരുന്ന കാര്യം അറിയിച്ചത്
. വിജയ് യാത്ര വേളയില്‍ അദ്ദേഹം ഔപചാരികമായി പാര്‍ട്ടി അംഗത്വമെടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞിരുന്നു.
കേരളത്തിന് നീതി ഉറപ്പാക്കാന്‍ ബിജെപി വന്നാലേ കഴിയൂവെന്ന് ഇ ശ്രീധരന് പ്രതികരിച്ചിരുന്നു. സംസ്ഥാനത്തെ ഒമ്ബത് വര്‍ഷത്തെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ബിജെപി അംഗത്വമെടുക്കുന്നതിന് തീരുമാനിച്ചത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക