ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ദിഷ രവി നല്കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.. എഫ്ഐആറിലെ വിവരങ്ങള്‍ ദില്ലി പൊലീസ് ചോർത്തുന്നു ഇത് തടയണമെന്ന് ആവശ്യപ്പെട്ടാണ്
ഹര്‍ജി നല്‍കിയിരിക്കുന്നത്. ദിഷയും ഗ്രെറ്റ തുന്‍ബര്‍ഗും തമ്മിലുള്ള വാട്സപ്പ് ചാറ്റുകള്‍ പുറത്ത് വന്നതിന്
പിന്നാലെയാണ് കോടതിയെ സമീപിച്ചത്.
ഇന്നലെ ഡല്‍ഹി പൊലീസിനും മൂന്ന് മാധ്യമ സ്ഥാപനങ്ങള്‍ക്കും കോടതി ഹര്‍ജിയില്‍ മറുപടി അറിയിക്കാന്‍ നോട്ടിസ് നല്‍കിയിരുന്നു. സ്വകാര്യ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയിട്ടില്ലെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കതതിന്റെ ഭാഗമാണ് ഹര്‍ജി എന്നും ആണ് ഡല്‍ഹി പൊലീസിന്റെ നിലപാട്.
ഇക്കാര്യം വ്യക്തമാക്കി ഡല്‍ഹി പൊലീസ് സത്യവാങ്മൂലം സമര്‍പ്പിച്ചു. കസ്റ്റഡി കാലാവധി അവസാനിച്ച ദിഷ രവിയെ പൊലീസ് ഇന്ന് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക