കൊല്ലം: കൊട്ടാരക്കരയില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ് കടത്തിക്കൊണ്ട് പോയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി നിധിനെയാണ് (ടിപ്പര്‍ അനി) പോലീസ് പിടികൂടിയത്.പാലക്കാട്ട് നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പാലക്കാട് ഒരു സര്‍വീസ് സ്റ്റേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു. നിരവധി വാഹനമോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍ എന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക