യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ആരോപണങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. കേരളം ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമാണ്. രാജ്യത്ത് ഏറ്റവും അഴിമതിയുള്ളത് യുപിയില്‍. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ 15 ശതമാനം പേരും ഉത്തര്‍പ്രദേശുകാരാണ്. യുപിയില്‍ നിന്നുള്ള അതിഥി തൊഴിലാളികളോട് ചോദിച്ചാല്‍ കേരളത്തിന്റെ മെച്ചം മനസിലാകുമെന്നും പിണറായി ഓർമ്മിപ്പിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊലപാതകങ്ങളും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും യുപിയിലാണ്. രാഹുല്‍ ഗാന്ധിക്കും യോഗി ആദിത്യനാഥിനും ഇടതുപക്ഷത്തിനെതിരെ ഒരേവികാരമാണന്നും പിണറായി വിജയൻ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക