ആലപ്പുഴ മാന്നാറിൽ സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രധാന പ്രതി പൊലീസ് പിടിയിലായി. പിടിയിലായത് പൊന്നാനി സ്വദേശി ഫഹദാണ്. കൂടാതെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബെലേനൊ കാറും പൊലീസ് പിടിച്ചെടുത്തു.
ഫഹദിനെ പൊലീസ് പിടികൂടിയത് ഇന്ന് പുലർച്ചെയോടെയാണ്. പിന്നീട് ഇയാളെ മാന്നാറിൽ എത്തിച്ചു. യുവതിയുടെ വീട്ടിലേയ്ക്കുള്ള വഴി പ്രതികൾക്ക് കാണിച്ചുകൊടുത്ത മാന്നാർ സ്വദേശി പീറ്ററിനെ പൊലീസ് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു. പ്രധാന പ്രതി ഫഹദിനെക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചത് ഇയാളിൽ നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക