അടുത്ത നിര്‍മ്മാണ സംരംഭത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ പങ്കുവച്ച് കുഞ്ചാക്കോ ബോബന്. ‘അറിയിപ്പ്’ എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബനും മഹേഷ് നാരായണനും ഷെബിന്‍ ബക്കറും ചേര്‍ന്ന് ഒരുക്കുന്നത്. മകന് ഇസ്ഹാക്കും മഹേഷ് നാരായണനും ഷെബിനും ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്താണ് സിനിമയെ കുറിച്ചുള്ള വിവരങ്ങള്‍ കുഞ്ചാക്കോ പങ്കുവച്ചിരിക്കുന്നത്.
കുഞ്ചാക്കോ ബോബന്റെ പോസ്റ്റ്:
‘അറിയിപ്പ്’
എന്റെ അടുത്ത നിര്‍മ്മാണ സംരംഭത്തിന്റെ പേര് ‘അറിയിപ്പ്’ ആണെന്ന് വളരെ സന്തോഷത്തോടെ അറിയിക്കുന്നു.
ചിത്രത്തിന്റെ സംവിധാനം, തിരക്കഥ, എഡിറ്റിംഗ് എന്നിവ നിര്‍വ്വഹിക്കുന്ന മഹേഷ് നാരായണനും എന്നോടും ഷെബിന്‍ ബക്കറിനൊപ്പവും ഒരു നിര്‍മ്മാതാവ് ആവുകയാണ്. ടേക്ക് ഓഫ് എന്ന സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ഒരിക്കല്‍ കൂടി ഒന്നിക്കുകയാണ്.
മികച്ച ടെക്നീഷ്യന്മാരുമായി ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂണ്‍-ജൂലൈ മാസങ്ങളില്‍ എറണാംകുളത്താണ് ആരംഭിക്കും. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും സഹകരണവും പ്രതീക്ഷിക്കുന്നു. അറിയിപ്പിന്റെ കൂടുതല്‍ വിശേഷങ്ങള്‍ ഉടന്‍ തന്നെ അറിയിക്കുന്നതായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക