കോഴിക്കോട്: എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ച കേസില്‍ സിപിഎം നേതാക്കളായ ടി.വി.രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍.കോഴിക്കോട് ജെസിഎം കോടതി ഇരുവരെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്.
വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസില്‍ ഇരുവരും ജാമ്യത്തിലായിരുന്നു. കേസില്‍ നിരന്തരമായി ഹാജരാകാ തിരുന്നതിനെ തുടര്‍ന്ന് കോടതി ജാമ്യം റദ്ദാക്കി.
തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിചാരണ കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചു. ഇന്ന് കോടതിയില്‍ ഹാജരായപ്പോഴാണ് ജഡ്ജി ഇവരെ റിമാന്‍ഡ് ചെയ്തത്. കേസില്‍ കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ.ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
2009 ലാണ് കേസിനാസ്പദമായ സംഭവം. യാത്രാ കൂലി വര്‍ധിപ്പിച്ചതിലും കരിപ്പൂരില്‍ വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ചതിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യ ഓഫീസിലേക്ക് നടത്തിയ ഉപരോധം അക്രമാസക്തമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക