നടിയായും നിര്‍മ്മാതാവായും മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സാന്ദ്ര തോമസ്. ആമേന്‍, സക്കറിയയുടെ ഗര്‍ഭിണികള്‍ പോലുളള ചിത്രങ്ങളിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. അതേസമയം വിവാഹ ശേഷവും വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് സാന്ദ്ര തോമസ്.
തുടര്‍ന്ന് മക്കളുടെ വിശേഷങ്ങള്‍ പങ്കുവെച്ചതിന് പിന്നാലെയാണ് സാന്ദ്ര വീണ്ടും വാര്‍ത്തകളില്‍ ഇടംപിടിച്ചത്. നടിയുടെ മക്കളായ തങ്കവും കൊലുസും ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.
വനിതയ്ക്ക് നല്കിയ അഭിമുഖത്തില്‍ പെണ്‍കുഞ്ഞ് വേണമെന്നത് പണ്ടുതൊട്ടേയുളള തന്റെ ആഗ്രഹമായിരുന്നു എന്ന് നടി പറഞ്ഞിരുന്നു. കുഞ്ഞുവാവ വയറ്റില്‍ വളരുന്നു എന്നറിഞ്ഞ നിമിഷം മുതല്‍ മനസ്സില്‍ ആ പ്രാര്‍ത്ഥനയുണ്ടായിരുന്നു എന്നും നടി പറയുന്നു. മൂന്നാം മാസമാണ് ഒന്നല്ല രണ്ട് കുഞ്ഞുങ്ങളെയാണ് ദൈവം തന്നിരിക്കുന്നതെന്ന് അറിയുന്നത്.
അപ്പോള്‍ എന്തായാലും ഒരെണ്ണം പെണ്‍കുഞ്ഞ് തന്നെ എന്ന് മനസില്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ ഗര്‍ഭസ്ഥശിശു നിര്‍ണയം നമ്മുടെ നാട്ടില്‍ വലിയ കുറ്റമായതുകൊണ്ട് എത്ര ചോദിച്ചാലും ഡോക്ടര്‍മാര്‍ പറയില്ല. അന്ന് ഞാനങ്ങോട്ട് ആദ്യമേ പറഞ്ഞു എനിക്ക് പെണ്‍കുഞ്ഞിനെയാണ് ഇഷ്ടമെന്ന്. പെണ്‍കുഞ്ഞ് ആകാനാണ് ആഗ്രഹിക്കുന്നതെന്ന്. സാന്ദ്ര പറയുന്നു.
അഞ്ചാം മാസത്തിലെ സ്കാനിങിലാണ് ശരിക്കും കുഞ്ഞ് ആണാണോ പെണ്ണാണോ എന്ന് തിരിച്ചറിയാന്‍ കഴിയുക. ഞാന്‍ അന്ന് ഡോക്ടറെ തന്നെ ശ്രദ്ധിച്ചിരിക്കുകയാണ്. പരിശോധനയ്ക്കിടയില്‍ ഡോക്ടര്‍ അറിയാതെ ഒന്ന് ചിരിച്ചു. അപ്പോള്‍ എനിക്ക് മനസിലായി എന്റെ വയറ്റിലെ ഒരാള്‍ പെണ്ണാണെന്ന്. നടി പറഞ്ഞു. ഉമ്മുകൊല്‍സു എന്നത് മനസില്‍ കൊണ്ടുനടന്ന പേരാണെന്നും സാന്ദ്ര പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക