നടന് ജയസൂര്യയുടെ പുതിയ ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. തന്റെ ഐഫോണ്‍ പിടിച്ച് കണ്ണാടിക്ക് മുന്നില്‍ നില്ക്കുന്ന ചിത്രമാണ് ജയസൂര്യ പങ്കുവെച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കുഞ്ചാക്കോ ബോബനെ പോലെ തോന്നുന്ന ചിത്രമാണെന്നാണ് ആരാധകർ പറയുന്നത് .
നിരവധി പേരാണ് ഐഫോണ്‍ പിടിച്ച് നില്‍ക്കുന്നത് കൊണ്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ കാര്യത്തില്‍ ജയസൂര്യ സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണനെ കളിയാക്കുകയാണോ എന്ന ചോദ്യം ഉയർത്തുന്നത്.
മനപ്പൂര്‍വ്വം ജയസൂര്യ ഐഫോണിന്റെ ഫോട്ടോ പങ്കുവെച്ചതാണെന്നാണ് പ്രേക്ഷകരില്‍ ഒരു വിഭാഗത്തിന്റെ വാദം.
, ‘ ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത് ഇപ്പോഴത്തെ സാഹചര്യത്തില്‍ സുരക്ഷിതമല്ല’, ‘കസ്റ്റംസ് തിരയുന്ന ഐഫോണ്‍ ആണോ’ എന്നീ രീതിയിലുള്ള കമന്റുകളാണ് സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ഫോട്ടോക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക