അഭിനയം, എഴുത്ത്, ഗായിക, സാമൂഹിക പ്രവർത്തനം തുടങ്ങിയ നിലകളിലെല്ലാം തന്റേതായ സ്ഥാനം നേടിയ നടിയാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ താരം പുതിയ ബിസിനസിന് തുടക്കമിട്ടിരിക്കുകയാണ്. ന്യൂയോർക്കിൽ ഇന്ത്യൻ രുചികൾ വിളമ്പുന്ന ഭക്ഷണ ശാലയാണ് താരം ആരംഭിച്ചത്. സോന എന്ന പേരിട്ടിരുന്ന റസ്റ്റോറന്റിനെക്കുറിച്ച് താരം തന്നെയാണ് ആരാധകരെ അറിയിച്ചത്.
എന്റെ പുതിയ റസ്റ്റോറന്റ് നിങ്ങളില്‍ എത്തിക്കുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഇന്ത്യന്‍ ഭക്ഷണത്തോടുള്ള എന്റെ സ്നേഹമാണ് ഇവിടെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാലങ്ങളായുള്ള ഇന്ത്യയുടേയും എന്നോടൊപ്പം വളര്‍ന്ന രുചികളുടേയും ആവിഷ്കാരമാണ് സോന.- താരം കുറിച്ചു.
പ്രമുഖ ഷെഫ് ഹരി നായിക്ക് ആണ് ഈ ഭക്ഷണശാലയില്‍ രുചിക്കൂട്ടുകൾ ഒരുക്കുന്നത്. രുചികരവും പുതുമയുമുള്ളതുമായ മെനുവിലൂടെ തന്റെ രാജ്യത്തിന്റെ ഭക്ഷണ യാത്രയിലേക്ക് ഹരി നിങ്ങളെ കൂട്ടിക്കൊണ്ടു പോകുമെന്നും പ്രിയങ്ക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക