ഒരിടവേളയ്ക്കു ശേഷം സി.കെ.ജാനു വീണ്ടും എൻഡിഎയ്ക്കൊപ്പം ചേർന്നു. കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ നടക്കുന്ന വിജയയാത്രയുടെ സമാപനവേദിയിലെത്തുമെന്നാണ് വിവരം.
2018 ഒക്ടോബറിലാണ് സി.കെ.ജാനു നേതൃത്വം കൊടുക്കുന്ന ജനാധിപത്യ രാഷ്ട്രീയസഭ എൻഡിഎ വിട്ടത്. ബിജെപിയുടെ കടുത്ത അവഗണനയിൽ പ്രതിഷേധിച്ചാണു വിട്ടുപോക്കെന്നു ജാനു പറഞ്ഞിരുന്നു.
എൻഡിഎ വിട്ട ജാനു ഇടതു മുന്നണിയുമായി അടുക്കാൻ ശ്രമിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി ചർച്ച നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക