ചെന്നൈ: നടി ഖുഷ്ബു ചെപ്പോക്ക് നിയമസഭാ മണ്ഡലത്തിൽ മത്സരിക്കില്ല. ഖുഷ്ബുവിന്റെ സാധ്യത അവസാനിച്ചത് അണ്ണാ ഡിഎംകെ മണ്ഡലം പിഎംകെയ്ക്ക് നൽകിയതോടെയാണ്. ഡിഎംകെ അധ്യക്ഷനായിരുന്ന എം കരുണാനിധി മത്സരിച്ചിരുന്ന മണ്ഡലമാണിത്. ഖുഷ്ബു മണ്ഡലത്തിൽ വലിയ തോതിൽ പ്രചാരണം നടത്തിയിരുന്നു. ബിജെപിക്ക് നൽകുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന മണ്ഡലം അവസാന നിമിഷമാണ് എഐഡിഎംകെ, പിഎംകെയ്ക്ക് കൈമാറിയത്. പാർട്ടിക്കു വേണ്ടിയാണ് പ്രചാരണത്തിനിറങ്ങിയത് എന്നും ഒരിക്കൽ പോലും താനാണ് സ്ഥാനാർത്ഥി എന്നു പറഞ്ഞിരുന്നില്ല എന്നും ഖുഷ്ബു പറഞ്ഞു.
ഓഡിയോ കാസറ്റ് ടേപ്പ് കണ്ടുപിടിച്ച ലൂ ഓട്ടൻസ് അന്തരിച്ചു
മൂന്ന് മാസത്തോളം നടത്തിയ പ്രചരണത്തിലൂടെ തനിക്ക് ചേപ്പോക്കിനെ കൂടുതൽ അറിയാൻ കഴിഞ്ഞുവെന്നും ചേപ്പോക്കുമായി എനിക്കുള്ള ബന്ധം ജീവിതാവസാനം വരെ തുടരുമെന്നും പ്രചരണത്തിനിടയിൽ ഒരിക്കൽ പോലും താനാണ് സ്ഥാനാർത്ഥിയെന്ന് പറഞ്ഞിരുന്നില്ലെന്നും മറ്റൊരു പാർട്ടിയും തനിക്ക് ജനങ്ങളോട് ഇത്ര അടുത്ത് പ്രവർത്തിക്കാനുള്ള അവസരം നൽകിയിട്ടില്ലെന്നും അത്തരത്തിൽ പ്രവർത്തിക്കാൻ തനിക്ക് അവസരം നൽകിയതിന് പാർട്ടിയോട് കടപ്പെട്ടിരിക്കുന്നുവെന്നും ഖുഷ്ബു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക