വടകര സീറ്റ് ആര്‍എംപിക്ക് നല്കാന് യുഡിഎഫില്‍ ധാരണയായി. എന്‍ വേണു സ്ഥാനാര്‍ത്ഥിയാകും. ഇക്കാര്യത്തില്‍ പാര്‍ട്ടി നേതൃയോഗം അന്തിമ തീരുമാനം എടുക്കും. കെ കെ രമ മത്സരിക്കാനാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. എന്നാല്‍ രമ മത്സരിക്കുന്നില്ലെന്നാണ് തീരുമാനം. നേരത്തെ യുഡിഎഫിന് വേണ്ടി സീറ്റില്‍ മത്സരിച്ചിരുന്നത് എല്‍ജെഡിയാണ്.
കെ ബാബുവിനെ സ്ഥാനാർഥിയാക്കണമെന്നാവശ്യപ്പെട്ട് പള്ളുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധ പ്രകടനം
ഇക്കുറി മണ്ഡലത്തില്‍ മത്സരിക്കുന്നത് ഇടതു മുന്നണിയില്‍ ഉള്ള എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി തന്നെയാണ്. എല്‍ജെഡിയുടെ സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനാണ്. ആര്‍എംപിക്ക് സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് കെ മുരളീധരന് എംപിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക