കൊല്ലം: നിയമസഭാ സീറ്റിനെ ചൊല്ലി കൊല്ലത്ത് കോണ്‍ഗ്രസ് ഓഫീസില്‍ നാടകീയ രംഗങ്ങള്‍. തന്നെ കാണാനെത്തിയ പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഡി സി സി അദ്ധ്യക്ഷ ബിന്ദു കൃഷ്ണ പൊട്ടിക്കരഞ്ഞു. ബിന്ദു മത്സരിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളി മേഖലയില്‍ നിന്നെത്തിയ വനിതാ പ്രവര്‍ത്തകര്‍ക്ക് മുന്നിലാണ് ബിന്ദുകൃഷ്ണ വികരാധീതയായത്.
‘ഞങ്ങളുടെ കണ്ണീരൊപ്പാനിരുന്ന വ്യക്തിയാണ് ബിന്ദു കൃഷ്ണ. അവരെ കവിഞ്ഞ് ഇവിടെ ആര് നിന്നാലും തോല്‍പ്പിക്കും. മത്സ്യത്തൊഴിലാളികളുടെ പൂര്‍ണ പിന്തുണ ബിന്ദുവിനാണെന്നും’ പ്രവര്‍ത്തകര്‍ പറഞ്ഞു.
നേരത്തെ ബിന്ദു കൃഷ്ണയ്ക്ക് സീറ്റ് ലഭിച്ചേക്കില്ലെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഴവന്‍ മണ്ഡലം പ്രസിഡന്റുമാരും രാജിവച്ചിരുന്നു. അതേസമയം, തന്നോട് കുണ്ടറ സീറ്റില്‍ മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടെന്നും അവിടെ മത്സരിക്കാന്‍ തനിക്ക് ആഗ്രമില്ലെന്നും ബിന്ദു കൃഷ്ണ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക