നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാതെ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. നേമത്തെ സ്ഥാനാര്‍ത്ഥിയെ കാത്തിരുന്ന് കാണാമെന്ന് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. കൂടാതെ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹരിപ്പാട് അമ്മയെ പോലെയാണെന്നും താന്‍ ഹരിപ്പാട് തന്നെ മത്സരിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കാലതാമസം ഉണ്ടായിട്ടില്ലെന്നും തര്‍ക്കങ്ങളുമില്ലെന്നും എല്‍ഡിഎഫില്‍ ഉണ്ടായ അത്രയും പ്രതിഷേധം കോണ്‍ഗ്രസില്‍ ഇല്ലെന്നും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക നാളെ പ്രഖ്യാപിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക