കോഴിക്കോട്: നാട്ടിക നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ഥി മരിച്ചതായി ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ വാർത്ത.നാട്ടികയിലെ സിപിഐ സ്ഥാനാര്‍ഥി സി.സി.മുകുന്ദന് മരിച്ചെന്ന വാർത്തയാണ് ജന്മഭൂമിയുടെ ചരമ കോളത്തില്‍ വന്നത്.
സംഭവം വിവാദമായതിനെ തുടര്‍ന്ന് പത്രത്തിന്റെ ഇ-പതിപ്പ് പിന്‍വലിച്ചിട്ടുണ്ട്. തൃശൂര്‍ എഡിഷനിലാണ് വാര്‍ത്ത വന്നത്.സംഭവത്തിൽ ജന്മഭൂമിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിപിഐ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്കു ശേഷം സി.പി.ഐ ജില്ലാ നേതാക്കൾ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക