പ്രതിസന്ധിയില്‍ നിന്ന് സിനിമാ വ്യവസായത്തെ കൈപിടിച്ചുയര്‍ത്തിയ മമ്മൂട്ടിക്ക് വീട്ടിലെത്തി നന്ദി പറഞ്ഞ് സംസ്ഥാനത്തെ തിയേറ്റര്‍ ഉടമകള്‍. കൊച്ചിയിലെ വീട്ടിലെത്തിയായാണ് തിയേറ്റര്‍ ഉടമകളുടെ സംഘടന ഫിയോക് പ്രസിഡന്റ് കെ.വിജയകുമാറും ജനറല്‍ സെക്രട്ടറി സുമേഷ് പാല, വൈസ് പ്രസിഡന്റ് സോണി തോമസ്, ജോയിന്റ് സെക്രട്ടറി കിഷോര്‍ സദാനന്ദന്, എക്സിക്യുട്ടീവ് സെക്രട്ടറി എം.സി. ബോബി എന്നിവര്‍ നന്ദിയും സ്നേഹവും അറിയിച്ചത്.
‘ നിര്‍ജ്ജീവമായി കിടന്ന തിയേറ്ററുകളിലേയ്ക്ക് പ്രേക്ഷകരെ ആവാഹിക്കാന്‍ പറ്റിയ ചിത്രം തന്ന് സഹായിച്ച മമ്മൂക്കയോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്.
സാമ്പത്തിക ബുദ്ധിമുട്ടുകളിലും അങ്ങേയറ്റം ക്ഷമയോടെ സ്വന്തം ചിത്രത്തെ ഒടിടിക്കു പോലും വില്‍ക്കാതെ തിയേറ്ററുകളിലേയ്ക്ക് നല്കിയ നിര്‍മ്മാതാവ് ആന്റോ ജോസഫിനോടും ഞങ്ങള്‍ കടപ്പെട്ടിരിക്കുന്നു.’-ഫിയോക് പ്രസിഡന്റ് കെ.വിജയകുമാര്‍
മാര്‍ച്ച് 11നാണ് പ്രീസ്റ്റ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ ആകാമെന്ന സര്‍ക്കാര്‍ തീരുമാനത്തോടെ തിയേറ്ററുകളിലെത്തുന്ന ആദ്യചിത്രമായിരുന്നു പ്രീസ്റ്റ്. ആദ്യദിനം തന്നെ സിനിമയുടെ എല്ലാ പ്രദര്‍ശനവും ഹൗസ് ഫുള്‍ ആയിരുന്നു.
നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രവുമാണ് ദ് പ്രീസ്റ്റ്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം ബി. ഉണ്ണിക്കൃഷ്ണന്റെ ആര് ഡി ഇല്യുമിനേഷന്‍സും വി.എന്‍. ബാബുവും സഹനിര്‍മ്മാതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക